‘ സ്വന്തം ട്രാവൽസ് ‘ ഉടമ സുധീറിന്‍റെ ബിസിനസ് അനുഭവങ്ങൾ

3407

തിരുവനന്തപുരം : വാഹനങ്ങളോടുളള അമിതമായ ഭ്രമമാണ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി സുധീര്‍ എന്ന യുവാവിനെ ‘സ്വന്തം’ എന്ന പേരില്‍ ട്രാവല്‍സ് തുടങ്ങാന്‍ പ്രചോദനമേകിയത്. കുട്ടിക്കാലത്ത് പിതാവിനോടൊപ്പമുളള നാട് ചുറ്റിയുള്ള യാത്രകൾ, പിന്നീടത് സ്വന്തമായി വാഹനങ്ങളുള്ള സ്ഥാപനം തുടങ്ങാനുള്ള പ്രേരണയായി. പഠനകാലത്ത് സുഹൃത്തുക്കളോട് തന്‍റെ മനസ്സിലുളള ആഗ്രഹഠ പങ്ക് വയ്ക്കുകയും, തുടർന്ന് പതിനായിരം രൂപ മുതല്‍ മുടക്കില്‍ ആട്ടോകണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം തിരുവനന്തപുരം കാരയ്ക്കമണ്‍ണ്ടപത്ത് ആരംഭിക്കുകയും ചെയ്തു. തുടക്കത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സഹോദരന്‍ സുല്‍ഫിക്കര്‍, സുഹൃത്ത് ബാലചന്ദ്രന്‍ എന്നിവരുടെ പിന്തുണ ഏറെ സഹായകമായി. തുടർന്ന് ‘സ്വന്തം’ ഫാന്‍സി, ‘സ്വന്തം’ കാറ്ററിഠഗ് എന്നിവ പിന്നീട് ആരഠഭിച്ചു. ദീർഘകാലത്തെ കഠിനാദ്ധ്വാനം കൊണ്ട് എട്ട് ടൂറിസ്റ്റ് എ.സി ബസ്സുകള്‍ സ്വന്തമായുണ്ട്. വിവാഹം, വിനോദം എന്നിവയ്ക്ക് വാഹനങ്ങൾ വാടകയിനത്തില്‍ ഇളവ് കൊടുക്കുന്നത് നാട്ടുകാർക്ക് ആശ്വാസമായത് കാരണം വീണ്ടും വീണ്ടും യാത്രകൾ ചെയ്യുവാൻ സ്വന്തം ട്രാവൽസിന്‍റെ വാഹനങ്ങൾ ബുക്ക് ചെയ്യുവാൻ പോകുന്നത് പതിവാണ്.

പതിനാറു കാറുകള്‍ വച്ച് ട്രാവല്‍സിന്‍റെ പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്നത്, തിരുവനന്തപുരം കാരയ്ക്കാമണ്‍ണ്ടപത്താണ്. അമരവിള ചെക്ക് പോസ്റ്റിന് സമീപം മറ്റൊരെണ്ണം ബ്രാഞ്ച് ഓഫീസായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭാവിയില്‍ കോഴിക്കോട്, വയനാട് തുടങ്ങിയിടങ്ങളിലേക്ക് റെഗുലര്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നതാണ് സുധീറിന്‍റെ ആഗ്രഹം. കഠിനാദ്ധ്വാനവും സ്വയം അര്‍പ്പിതവുമായ ലക്ഷ്യം സാക്ഷാത്കരിക്കാനാവുമെന്നതാണ് ഈ ചെറുപ്പക്കാരന്‍ നമ്മുക്ക് കാട്ടിതരുന്നത്. തികഞ്ഞ ഒരു ദൈവ വിശ്വാസിയും, ഉത്തരവാദിത്വബോധവും പിതാവില്‍ നിന്നും ലഭിച്ച ശിക്ഷണവുഠ തന്റെ ഭാവി ഭദ്രമാക്കുന്ന കാര്യത്തില്‍ ഏറെ സഹായകമായിട്ടുണ്ടെന്ന് സ്വന്തം ട്രാവൽസ് ഉടമ, സ്വന്തം സുധീർ നെറ്റ് മലയാളം ന്യൂസിനോട് പറഞ്ഞു.


NO COMMENTS