ഉപ്പള : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉപ്പളയിൽ നടന്ന പ്രതിഷേധത്തില്‍ രാഷ്ട്രീയ ജാതി മത ഭേതമന്യേ പതിനായിരങ്ങൾ അണിനിരന്നു. വൈകുന്നേരം 4 .30 ഓടെ കൈക്കമ്പയിൽ നിന്നും ആരംഭിച്ച മാർച്ച് ഉപ്പള ടൗണിൽ പര്യവസാനിച്ചു. ഉപ്പളയിലെയും പരിസര പ്രദേശങ്ങളിലെയും 61 ക്ലബ്ബുകൾ, സാമൂഹിക- സാംസ്ക്കാരിക- രാഷ്ട്രീയ- മനുഷാവകാശ രംഗത്തെ പ്രമുഖരും മാർച്ചിന് നേത്രത്വം നൽകി.ഉപ്പളയുടെ ചരിത്രത്താളു കളിൽ എഴുതപ്പെടുന്ന പ്രതിഷേധമാണ് കാണപ്പെട്ടത്.കേന്ദ്രസര്‍ക്കാരിനുള്ള താക്കീതുമായാണ് പ്രകടനം നീങ്ങിയത്. ദേശീയപതാക കയ്യിലേന്തിയും, ആസാദി മുദ്രാവാക്യം മുഴക്കിയും നീങ്ങിയ പ്രകടനം ഉപ്പള ബസ് സ്റ്റാൻഡിനു സമീപത്ത് അവസാനിച്ചു.പൊതു ജനങ്ങൾക്കും,ക്ലബുകൾക്കും പങ്കെടുത്ത എല്ലാ സംഘടനകൾക്കും നന്ദി രേഖപ്പെടുത്തിയതിന് ശേഷം ദേശീയഗാനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു.