അമേരിക്കയില്‍ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തുടങ്ങി

176

ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ 45ാമത് പ്രസിഡന്റായി അല്‍പ്പ സമയത്തിനുള്ളില്‍ അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തുടങ്ങിക്കഴിഞ്ഞു. കാപ്പിറ്റോള്‍ ഹില്ലിലെ വേദിയില്‍ പ്രസിഡന്റ് ബരാക് ഒബാമയും നിയുക്തപ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എത്തിക്കഴിഞ്ഞു. ഏതാണ്ട് എട്ട് ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ പ്രതിഷേധങ്ങളും അമേരിക്കയില്‍ വിവിധയിടങ്ങളില്‍ അരങ്ങേറുന്നുണ്ട്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിന്‍റെ പ്രധാന എതിരാളിയായിരുന്ന ഹില്ലരി ക്ലിന്‍റനും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഭര്‍ത്താവും മുന്‍ പ്രസിഡന്‍റുമായ ബില്‍ ക്ലിന്‍റനൊപ്പമാണ് ഹിലരി ചടങ്ങിനെത്തിയത്. അമേരിക്കന്‍ ജനാധിപത്യത്തിലും മൂല്യങ്ങളിലും വിശ്വസിക്കുന്നത് കൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് ഹില്ലരി ട്വീറ്റ് ചെയ്തു. അമേരിക്കന്‍ ആശയങ്ങളിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടിട്ടിലെന്നും ഹില്ലരി പറഞ്ഞു.

NO COMMENTS

LEAVE A REPLY