മാതൃകാ പോളിംഗ് സ്‌റ്റേഷനുകളിൽ മധുരപലഹാരം

139

തിരുവനന്തപുരം : വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 20 മാതൃകാ പോളിംഗ് സ്‌റ്റേഷനുകളിലെ വോട്ടർമാരെ മധുരപലഹാരങ്ങൾ നൽകി സ്വീകരിക്കും. വോട്ടർമാർക്ക് ക്യൂ നിൽക്കാതെ ടോക്കൺ എടുത്ത് ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, ഫാൻ എന്നിവയും പത്രങ്ങളും മാതൃകാ പോളിംഗ് സ്‌റ്റേഷനുകളിലുണ്ടാകും. ചില ബൂത്തുകളിൽ പച്ചക്കറി വിത്തും വൃക്ഷത്തൈകളും നൽകാനും തീരുമാനിച്ചു. വോട്ടർമാരെ സ്വീകരിക്കുന്നതിനും സഹായിക്കുന്നതിനും ഹെൽപ്പ് ഡെസ്‌ക്കുകളും പ്രവർത്തിക്കും.

മണ്ഡലത്തിലെ 20 മാതൃകാ പോളിംഗ് സ്‌റ്റേഷനുകൾ –

സെന്റ് ഗൊരട്ടീസ് എച്ച്.എസ്.എസ് നാലാഞ്ചിറ, പി.എസ് നടരാജപിള്ള മെമ്മോറിയൽ എച്ച്.എസ്.എസ് പേരൂർക്കട, ഗവ. ഗേൾസ് എച്ച്.എസ് പേരൂർക്കട, ഗവ. എച്ച്.എസ് വട്ടിയൂർക്കാവ്, മഞ്ചംപറ എൽ.പി.എസ്, ഗവ. എച്ച്.എസ് കാച്ചാണി, പി.റ്റി.പി നഗർ അസോസിയേഷൻ ഹാൾ, സെന്റ് ജോൺസ് യു.പി.എസ് വട്ടിയൂർക്കാവ്,

വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പി.റ്റി.പി നഗർ, ഹോളി എയ്ഞ്ചൽസ് മേരി മൗണ്ട് ഐ.സി.എസ് സ്‌കൂൾ, സാൽവേഷൻ ആർമി എച്ച്.എസ്.എസ്, ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം, സെന്റ്‌മേരീസ് എൽ.പി.എസ് പട്ടം, ആര്യ സെൻട്രൽ സ്‌കൂൾ പട്ടം, കേന്ദ്രീയ വിദ്യാലയ പട്ടം, സിറ്റി വൊക്കേഷണൽ എച്ച്.എസ്.എസ് പി.എം.ജി, ജവഹർ നഗർ എൽ.പി.എസ് സ്‌കൂൾ, രാജാ കേശവദാസ് എൻ.എസ്.എസ് എച്ച്.എസ്.എസ് ശാസ്തമംഗലം, സെവൻത് ഡേ ഇംഗ്ലീഷ് മീഡയം സ്‌കൂൾ, ഗവ. യു.പി.എസ് തിരുമല.

NO COMMENTS