കാസർഗോഡ് : വീടിന്റെ ടെറസിന് മുകളിലുള്ള സ്വിമ്മിങ്ങ് പൂളില്‍ അബദ്ധത്തില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം.
ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞിനെ ഏറെനേരം കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സ്വിമ്മിങ്ങ് പൂളില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
അജാനൂര്‍ മാണിക്കോത്ത് ആയിഷാ മൻസിലിൽ ആഷിമിന്റെയും തസ്ലീമയുടെയും മകൻ ഹാദിയാണ് മരിച്ചത്.