അലപ്പോയില്‍ റഷ്യയുടെ രൂക്ഷമായ വ്യോമാക്രമണം

878

അലപ്പോ: സിറിയന്‍ നഗരമായ അലപ്പോയില്‍ റഷ്യയുടെ രൂക്ഷമായ വ്യോമാക്രമണം. ആക്രമണത്തില്‍ നഗരത്തിലെ എല്ലാ ആശുപത്രികളും തകര്‍ന്നു. ഇതോടെ രണ്ടര ലക്ഷത്തോളം ജനങ്ങള്‍ക്ക് ചികിത്സ കിട്ടാന്‍ വഴിയില്ലാതായി. വിമതരുടെ ശക്തി കേന്ദ്രമായ അലപ്പോയില്‍ രണ്ട് മൂന്ന് ദിവസമായി രൂക്ഷമായ വ്യോമാക്രമണമാണ് റഷ്യ നടത്തുന്നത്. നഗരത്തിലെ എല്ലാ ആശുപത്രികളും റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഒന്ന് രണ്ട് ആശുപതച്രികള്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്ന് ഇംഗ്ലണ്ട് ആസ്ഥാനമായി ഒരു മനുഷ്യാവകാശ സംഘടന അറിയിച്ചു.. ആശുപത്രികളെ ലക്ഷ്യമിട്ട് തന്നെയാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ ഏറ്റമുട്ടല്‍ തുടങ്ങിയ ശേഷം ഇതാദ്യമായാണ് ആശുപത്രികളെ ലക്ഷ്യം വച്ച്‌ ഇത്ര വലിയ ആക്രമണമം നടക്കുന്നത്. ഇതോടെ രണ്ടര ലക്ഷത്തോളം പേര്‍ക്ക് ചികിത്സസൗകര്യങ്ങള്‍ ഇല്ലാതായിരിക്കുകയാണ്. കഴിഞ്ഞ 5 ദിവസത്തിനടയില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ 92 പേര്‍ മരിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്ര സഭ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY