സിറിയയില്‍ വിമതര്‍ക്കു നേരെ ഐഎസിന്‍റെ രാസായുധ പ്രയോഗം

198

ഇസ്താംബൂള്‍• സിറിയയില്‍ വിമതര്‍ക്കു നേരെ ഐഎസിന്‍റെ രാസായുധ പ്രയോഗം. സിറിയന്‍ വിമതരായ 22 പേരുടെ നേര്‍ക്കാണ് ആക്രമണമുണ്ടായതെന്ന് തുര്‍ക്കി സൈന്യം അറിയിച്ചു. റോക്കറ്റ് വഴിയാണ് രാസായുധം ഇവര്‍ക്കുമേല്‍ വിക്ഷേപിച്ചത്. വടക്കന്‍ സിറിയയിലെ അല്‍ റായിക്കു കിഴക്ക് ഖലീലിയ ഗ്രാമത്തില്‍ ഇന്നാണ് ആക്രമണം ഉണ്ടായത്. രാസായുധ പ്രയോഗമേറ്റവരെ തുര്‍ക്കി നഗരമായ കിലിസില്‍ എത്തിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐഎസ് ഭീകരരെ സിറിയയില്‍നിന്നു തുരത്താന്‍ തുര്‍ക്കി സൈന്യവും സിറിയന്‍ വിമതര്‍ക്കൊപ്പമാണ് പോരാടുന്നത്. മൂന്നു മാസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഐഎസിന്‍റെ ശക്തികേന്ദ്രമായിരുന്ന ജറാബുലസ് നഗരം തുര്‍ക്കി – സിറിയന്‍ വിമത സേനകള്‍ക്കു നേടിയെടുക്കാനായിരുന്നു. നിലവില്‍ അല്‍ ബാബ് നഗരം ഐഎസില്‍നിന്നു വീണ്ടെടുക്കാനാണ് സേനകളുടെ ശ്രമം.

NO COMMENTS

LEAVE A REPLY