ഡമാസ്കസ്: സിറിയയില്‍ വെടിനിര്‍ത്തലിനുള്ള വിമതരുടെ ആഹ്വാനം സൈന്യം തള്ളി. ഇതിനിടെ അല്‍ ഖെയിമിനു സമീപം ഇറാഖി സേന നടത്തിയ ബോംബാക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം 52 പോരാണ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാര്‍ക്കറ്റിനടുത്തുള്ള ഒരു സ്ഥാപനത്തില്‍ ശമ്ബളം വാങ്ങാനായി കാത്തുനില്‍ക്കുകയായിരുന്നു ഇവര്‍. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ മാനുഷിക വശങ്ങള്‍ കണക്കിലെടുത്ത് അഞ്ച് ദിവസം വെടിനിര്‍ത്തലാകാമെന്ന വിമതരുടെ ആഹ്വാനം സിറിയന്‍ സൈന്യം തള്ളി. അലെപ്പോയിലെ വിജയം വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ സുപ്രധാന അധ്യായമായിരിക്കുമെന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് പറഞ്ഞു.
തുടര്‍ച്ചയായ ആക്രമണങ്ങളെത്തുടര്‍ന്ന് നരകതുല്യമായിരിക്കുകയാണ് അലെപ്പോ. ഭക്ഷണ സാധനങ്ങള്‍ പോലും ലഭ്യമല്ല ഇവിടെ. ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നില്ല. നൂറു കണക്കിന് കുടുംബങ്ങള്‍ പലായനം ചെയ്യുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ തുടര്‍ച്ചയായ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ സൈന്യം അലെപ്പോയില്‍ പിടിമുറുക്കിയത്. നിലവില്‍ അലെപ്പോയിലെ 75 ശതമാനം ഭൂപ്രദേശവും സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.