ദമാസ്കസ്: സിറിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 48 മണിക്കൂറിനിടെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്സ്സ് ആണ് വ്യോമാക്രമണം നടത്തിയത്. ഐഎസിന്റെ ശക്തികേന്ദ്രമായ റാഖയിലാണ് ആക്രമണം നടന്നത്. അതേസമയം തിങ്കളാഴ്ച 42പേരാണ് കൊല്ലപ്പെട്ടതെന്ന് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യവകാശ നിരീക്ഷക സംഘം അറിയിച്ചു. ഇതില്‍ 19 കുട്ടികളും 12 സ്ത്രീകളും ഉള്‍പ്പെടും.