ഡമാസ്കസ്: സിറിയയിലുണ്ടായ സ്ഫോടനത്തില്‍ നാല് റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സിറിയയിലെ ഡിയര്‍ അല്‍സൂറിലാണ് സംഭവം. എന്‍ടിവി, സ്വെസ്ദ ബ്രോഡ്കാസ്റ്റേഴ്സ് എന്നീ മാധ്യമ സ്ഥാപനങ്ങളിലെ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റതെന്നാണ് സൂചന. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റഷ്യന്‍ പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഭീകരര്‍ സ്ഥാപിച്ച റിമോട്ട് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.