മാസ്കസ്: തുര്‍ക്കി സൈന്യം സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. എന്നാല്‍ കൊല്ലപ്പട്ടവരെല്ലാം സൈനികരാണോ എന്ന് സ്ഥരീകരിച്ചിട്ടില്ല. റഷ്യന്‍ സൈന്യം തുര്‍ക്കിയില്‍ നിലയുറപ്പിച്ചിരിക്കെയാണ് തുര്‍ക്കിയുടെ ബോംബാക്രമണം നടന്നത്. സിറിയയില്‍ ഐഎസ് വിഭാഗങ്ങളെ ലക്ഷ്യം വെച്ച് നീങ്ങുന്ന റഷ്യ തുര്‍ക്കിയുടെ ബോംബാക്രമണം മൂലം സൈന്യത്തെ നീക്കിയിരുന്നു. കുര്‍ദ്ദിഷ് സംഘടനയെ ലക്ഷ്യം വെച്ച് കൂടിയാണ് സിറിയയില്‍ തുര്‍ക്കി ആക്രമണം നടത്തുന്നത്. സിറിയയിലെ വടക്കന്‍ മേഖലകളില്‍ നിന്ന് സൈന്യത്തെ നീക്കിയ റഷ്യ തുര്‍ക്കി അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാന്‍ തുടങ്ങിയിട്ടുണ്ട്.