ഡമാസ്കസ് : സിറിയയില്‍ ഒരു മാസത്തെ വെടിനിര്‍ത്തലിന് യുഎന്‍ രക്ഷാ സമിതിയുടെ അംഗീകാരം. അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന് വേണ്ടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സിറിയന്‍ സേന വളഞ്ഞിരിക്കുന്നതിനാല്‍ ഗൂട്ടായിലെ നാലു ലക്ഷം വരുന്ന ജനങ്ങള്‍ക്കു പുറത്തേക്ക് രക്ഷപ്പെടാനാകുന്നില്ല. പരിക്കേറ്റവരെ പുറത്തെത്തിക്കാനും മറ്റു സഹായപ്രവര്‍ത്തനങ്ങള്‍ നടത്താനും വേണ്ടിയാണ് ഒരു മാസത്തെ വെടിനിര്‍ത്തല്‍ അംഗീകരിച്ചത്. വിമതകേന്ദ്രമായ കിഴക്കന്‍ ഗൂട്ടായില്‍ സിറിയന്‍ സേന തുടരുന്ന കനത്ത വ്യോമാക്രമണത്തില്‍ മരണം അഞ്ഞൂറിനു മുകളിലായിരുന്നു. പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെതിരേ പോരാടുന്ന വിമതരുടെ അവസാന ശക്തികേന്ദ്രമായ ഗൂട്ടായില്‍ അസാദിനെ പിന്തുണയ്ക്കുന്ന റഷ്യയും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങള്‍ക്കു ബോംബിംഗില്‍ പങ്കില്ലെന്നാണ് റഷ്യ അവകാശപ്പെടുന്നത്.