സിറിയയില്‍ വിമത സേന നടത്തിയ മിസൈൽ ആക്രമണത്തിൽ 15 പേര്‍ മരിച്ചു

242

ദമാസ്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിലെ സമാധാന ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. വിമത സേന അലപ്പോയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 15 പേര്‍ മരിച്ചു.വിമതര്‍ ആക്രണം നിര്‍ത്തിയില്ലെങ്കിൽ തിരിച്ചടിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി റഷ്യൻ സേന രംഗത്തെത്തി. അലപ്പോ നഗരത്തിന് പടിഞ്ഞാറ് വിമതര്‍ നടത്തിയ മിസൈൽ ആക്രമണത്തിലാണ് 15 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. നൂറിലധികം മിസൈലുകൾ വിമത സേന തൊടുത്തെന്ന് യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന റിപ്പോര്‍ട്ട് ചെയ്തു. ഭീകരര്‍ക്കെതിരെ ആക്രമണം പുനരാരംഭിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുച്ചിനോട് സൈന്യം അനുമതി തേടിയതിന് തൊട്ടു പിന്നാലെയാണ് വിമതര്‍ നീക്കം എന്നാൽ ആക്രമണം വീണ്ടും തുടങ്ങാൻ പുച്ചിൻ അനുമതി നൽകിട്ടില്ല.സാധാരണക്കാരായ ജനങ്ങളെ ഒഴിഞ്ഞ് പോവാൻ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ പതിനെട്ട് മുതൽ റഷ്യൻ സേനയും സിറിയൻ സൈന്യവും ആക്രണം നിര്‍ത്തിവച്ചത്. എന്നാൽ വിമതരുടെ ഭാഗത്ത് നിന്നുണ്ടായ ഇപ്പോഴത്തെ ആക്രമണം കാര്യങ്ങൾ കൂടുതൽ വഷളാക്കും. ഭീകരരുടെയും വിമതരുടെയും ആക്രമണങ്ങളിൽ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നുവെന്നും ഈ നില തുടര്‍ന്നാൽ ആക്രമണം ആരംഭിക്കുകയേ വഴിയുളളൂവെന്ന് റഷ്യൻ സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ മുതൽ റഷ്യയും സിറിയൻ സേനയും നടത്തിയ ആക്രണങ്ങളിൽ 2700 പേരാണ് മരിച്ചത്. ഐക്യരാഷ്ടര സഭ അടക്കമുള്ള വര്‍ കടുത്ത വിമര്‍ശനവുമായി വന്ന സാഹചര്യത്തിലാണ് റഷ്യ ആക്രണം നിര്‍ത്താൻ തയ്യാറായത്.

NO COMMENTS

LEAVE A REPLY