കൊല്ലം: പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ആര്‍.എസ്.പി നേതാവ് ടി.ജെ ചന്ദ്രചൂഢന്‍. ആറേഴ് മാസമായി പിണറായി വിജയന്‍ മോശമല്ലാത്ത ഭരണമാണ് കാഴ്ചവയ്ക്കുന്നതെന്ന് ചന്ദ്രചൂഢന്‍ പറഞ്ഞു. ചൂണ്ടിക്കാട്ടാന്‍ കുറച്ച് തെറ്റുകളേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ ഉണ്ടായ തെറ്റുകള്‍ ആഴത്തിലുള്ളതും വേദനാജനകവുമാണ്. അതിലൊന്നാണ് ഒന്നിലധികം ക്ഷേമ പെന്‍ഷനുകള്‍ നല്‍കേണ്ടന്ന തീരുമാനമെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു. അര്‍ഹതപ്പെട്ട പെന്‍ഷനുകള്‍ കിട്ടാതാക്കിയത് കൊല്ലം ജില്ലയിലെ ഒരു മന്ത്രിയാണ്. പുറമെ ഒന്നു പറയുകയും അകമെ മറ്റൊന്നു ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് തൊഴിലാളികളോട് സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴിലാളി വര്‍ഗവിരുദ്ധ മനോഭാവത്തിന്‍റെ തെളിവാണ് ഇതെന്നും ചന്ദ്രചൂഡന്‍ കുറ്റപ്പെടുത്തി.