കണ്ണൂര്‍• മുന്‍ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ടി.എന്‍. സീമയെ ഹരിതകേരളം പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറാക്കാന്‍ സിപിഎം തീരുമാനം. ജൈവകൃഷി പ്രോല്‍സാഹനവും മാലിന്യസംസ്കരണവും ലക്ഷ്യമിട്ടു സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതിയാണു ഹരിതകേരളം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുകൂടിയായ ടി.എന്‍. സീമ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. വട്ടിയൂര്‍കാവ് മണ്ഡലത്തിലെ ദയനീയ തോല്‍വി അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അതേ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണു സീമയ്ക്കു പുതിയ പദവി നല്‍കാനുള്ള തീരുമാനമെന്നതാണു കൗതുകം.