തൃശൂര്‍ • ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ പരോളിനുള്ള അപേക്ഷ തള്ളി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനി, കിര്‍മാണി മനോജ് , ടി.കെ. രജീഷ്, ഷാഫി എന്നിവരാണ് പരോളിന് അപേക്ഷ നല്‍കിയിരുന്നത്. രാഷ്ട്രീയകൊലക്കേസ് പ്രതികള്‍ക്ക് ആര്‍ക്കും പരോള്‍ ഇല്ല. ജയില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉപദേശക സമിതിയുടെതാണ് തീരുമാനം.
ടിപി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നാണ് പൊലീസിന്റെ നിലപാട്. ഒരു കേസിലെ ഒന്നിലേറെ പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കരുതെന്ന നിബന്ധന നിലനില്‍ക്കെയായിരുന്നു ടിപി കേസിലെ നാലു പേര്‍ അപേക്ഷ നല്‍കിയത്