പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് എക്‌സൈസ് മന്ത്രി

131

തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ രംഗത്ത്. സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ക്ക് ബ്രൂവറി അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആക്ഷേപം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. അതേസമയം ഡിസ്റ്റിലറിയും ബ്ലൂവറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടായിട്ടില്ലെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. കഴിഞ്ഞ 17 വര്‍ഷമായി ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

NO COMMENTS