തിരുവനന്തപുരം: മദ്യനയവുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ തെറ്റായ പ്രചരണം തള്ളിക്കളയുമെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ലെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ബാറുകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കോടതിയെ സമീപച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.