തിരുവനന്തപുരം : അടച്ചു പൂട്ടിയ എല്ലാ ബാറുകളും തുറക്കില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. പത്തായിരത്തില്‍ കൂടുതല്‍ ജനസംഖ്യ ഉള്ള സ്ഥലത്ത് മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കില്ലെന്നും മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. അടച്ചു പൂട്ടിയവയില്‍ ടൂ സ്റ്റാര്‍ ബാറുകളുമുള്ളതിനാല് അടച്ചുപൂട്ടിയ എല്ലാ ബാറുകളും തുറക്കാനാകില്ലെന്നും മന്ത്രി അറിയിച്ചു. സുപ്രീം കോടതി വിധിയുടെ അന്തസത്തയെ മാനിച്ചാണ് ഉത്തരവിറക്കിയത്.