തൊഴിലാളകൾക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധ അവധി : മന്ത്രി ടി. പി. രാമകൃഷ്ണൻ

215

തിരുവനന്തപുരം : കേരളത്തില്‍ നിർമ്മാണ മേഖലയില്‍ നൈപുണ്യ വികസനം സാധ്യമാക്കുമെന്ന് തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണൻ. തൊഴിലകൾക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധ അവധി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിൽ ഐ.ഐ.ഐ.സി ഉത്ഘാടനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ സ്ഥിരജോലിക്കാർക്ക് മാത്രം അവധി എന്നത് മാറ്റി താത്കാലിക ജോലിക്കാർക്കും ഒരു ദിവസം നിർബന്ധ അവധി അനുവദിക്കും. ഇത് ലംഘിച്ചാൽ 5000 എന്നത് 1 ലക്ഷവും 10000 എന്നത് 2 ലക്ഷവും ആയി ഉയര്‍ത്തും .

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പു വരുത്തുമെന്നും അവര്‍ക്ക് ഇരുന്ന് ജോലി ചെയ്യുന്ന രീതി കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍
ഐ.ഐ.ഐ.സി ഈ മാസം തന്നെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ നൈപുണ്യ വികസനത്തിന് പ്രധാന്യമുണ്ടെങ്കിലും നിലവിലുളളതുമായി അന്തരമുണ്ട്. ഇത് കണക്കിലെടുത്താണ് ചവറയിൽ വിപുലമായ പഠന സൗകര്യങ്ങളോടെ ഐ.ഐ.ഐ.സി സ്ഥാപിച്ചിരിക്കുന്നത്.
ശരണ്യ

NO COMMENTS