തിരുവനന്തപുരം: ബ്രൂവറി ലൈസന്‍സിനായി സംസ്ഥാനത്തു നിന്ന് പുതിയ അപേക്ഷകള്‍ വന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ മാനദണ്ഡപ്രകാരം മാത്രമായിരിക്കും പുതിയ അപേക്ഷകള്‍ പരിഗണിക്കുക.നേരത്തെ റദ്ദ് ചെയ്ത അപേക്ഷകള്‍ വീണ്ടും പരിഗണിക്കണമോ എന്നത് കമ്മിറ്റി തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.