കോഴിക്കോട്: നെഞ്ച് വേദനയെ തുടര്‍ന്ന് കോഴിക്കോട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെ അടിയന്തര ശാസ്‌ത്രക്രിയക്ക് വിധേയനാക്കി. തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെ കോഴിക്കോട്ടെ വസതിയില്‍ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.