തിരുവനന്തപുരം: ഒരു സാമൂഹികപ്രശ്നം നേരിടാനാണ് ശ്രമിച്ചതെന്നും മദ്യാസക്തിയുള്ളവര്‍ക്കു ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്നും മറ്റ് നിയമനടപടികള്‍ പിന്നീടെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണിനെത്തുടര്‍ന്നു ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പനശാലകള് അടച്ചതു മൂലമാണ് മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത്തരമൊരു ഉത്തരവ് നിയമവിരുദ്ധവും അധാര്‍മികവുമാണെന്നും ഐഎംഎ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഉത്തരവിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ടി.എന്‍. പ്രതാപന് എംപിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.