അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വം തിരികെവേണമെന്ന ആവശ്യവുമായി സെന്‍കുമാര്‍

129

തിരുവനന്തപുരം: സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വം തിരികെവേണമെന്ന ആവശ്യവുമായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ രംഗത്ത്. നിയമനം ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സെന്‍കുമാര്‍ കത്തയച്ചു. തനിക്കെതിരായ എല്ലാ കേസുകളും കോടതി തള്ളിയെന്നും കത്തില്‍ അദ്ദേഹം പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞിരുന്നു. കേസുകള്‍ തീര്‍ന്നശേഷം നിയമനം മതിയെന്നാണ് കേന്ദ്രം നിലപാട് സ്വീകരിച്ചത്.

NO COMMENTS