ന്യൂഡല്‍ഹി : കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. നിലവില്‍ സെന്‍കുമാറിനെതിരെ കേസുകള്‍ ഉള്ളതിനാലാണ് നിയമനം തടയുന്നതെന്നും കേസുകള്‍ തീര്‍ന്ന ശേഷം നിയമനം പുനപരിശോധിക്കാമെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. വി സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. സെന്‍കുമാറിന്റെ നിയമനത്തെ സംസ്ഥാന സര്‍ക്കാറും എതിര്‍ത്തിരുന്നു.