കൊച്ചി : ടി.പി സെന്‍കുമാറിനെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. അവധിക്കാലത്ത് മുഴുവന്‍ ശമ്പളവും ലഭിക്കാന്‍ വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. അനധികൃത വായ്പ നല്‍കിയെന്ന ആരോപണവും കോടതി തള്ളി. കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലായിരുന്നു നടപടി.