കേരള പോലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ടിപി സെൻകുമാർ

185

മലപ്പുറം : എടപ്പാള്‍ തീയേറ്റര്‍ പീഡനം പുറത്തുകൊണ്ടു വന്ന തീയേറ്റര്‍ ഉടമ സതീഷിനെതിരെ കേസെടുത്ത നടപടിയ്‌ക്കെതിരെ വിമർശനവുമായി മൂന്‍ ഡി.ജി.പി ടി.പി സെന്‍കുമാർ. കേരള പോലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്ന സംഭവമാണിതെന്ന് സെന്‍കുമാർ പറഞ്ഞു. ചൈല്‍ഡ് ലൈനിനാണ് സതീഷ് തെളിവ് നല്‍കിയത്. അതിനാല്‍ അദ്ദേഹത്തിന്റെ നടപടി നിയമപരമാണ്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിലും കുട്ടിയെ തിരിച്ചറിയാൻ കഴിയുന്നില്ല. ദൃശ്യം പുറത്തുവിട്ടതിനാണ് കേസെടുത്തിരിക്കുന്നതെങ്കിൽ പോലീസ് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രമാണിമാരുടെ തെറ്റുകള്‍ മൂടിവെക്കണമെന്ന സന്ദേശമാണ് പോലീസ് നല്‍കുന്നതെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.

NO COMMENTS