കോടതികളിലെ മാധ്യമവിലക്ക് നീക്കാന്‍ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍

219

ദില്ലി: കേരളത്തിലെ കോടതികളില്‍ നിലനില്‍ക്കുന്ന മാധ്യമ വിലക്കില്‍ ഉടന്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് ചീഫ് ജസ്റ്റിസ്സ് ടിഎസ് ഠാക്കൂര്‍. കോടതികളിലെ മാധ്യമവിലക്ക് ചൂണ്ടിക്കാട്ടി കേരളത്തിലെ മാധ്യമ ഉടമകളുടെ പ്രതിനിധികള്‍ കണ്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കോടതികളിലെ മാധ്യമ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഈ മാസം 21 ന് പരിഗണിക്കും.
കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിലക്കും അതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും മാധ്യമ ഉടമകളുടെ പ്രതിനിധികള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തിലെ കോടതികളില്‍ നിലനില്‍ക്കുന്ന മാധ്യ വിലക്കും പ്രശ്‌നങ്ങളും ബോധ്യപ്പെട്ടെന്നും ഇക്കാര്യങ്ങളില്‍ ഉടന്‍ പ്രശ്‌ന പരിഹാരത്തിന് വേണ്ടി ശ്രമിക്കുമെന്നും ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ മാധ്യമ ഉടമകളുടെ പ്രതിനിധികളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്സുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
അതേസമയം കോടതികളിലെ മാധ്യമ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഈ മാസം 21ലേക്ക് മാറ്റി. പ്രശ്‌നപരിഹാരത്തിന് തടസ്സം നില്‍ക്കുന്ന തരത്തിലുള്ള സ്ഥിതിവിശേഷമാണ് കേരളാ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ കോടതിയെ ബോധിപ്പിച്ചു ഇതിനെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കുന്നത് 21ലേക്ക് മാറ്റിയത്.

NO COMMENTS

LEAVE A REPLY