കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതില്‍ അതിയായ സന്തോഷമെന്ന് ടി. സിദ്ദിഖ്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷത്തിനും ബിജെപിക്കുമെതിരേയുള്ള കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കാണെന്നും സിദ്ദിഖ് പറഞ്ഞു. നേരത്തേ, ടി. സിദ്ദിഖിനെയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന സൂചന വന്നതോടെ സിദ്ദിഖ് പിന്മാറുകയായിരുന്നു.