ഉപാധികള്‍ അംഗീകരിച്ചാല്‍ എ.ഐ.എ.ഡി.എം.കെയുമായി യോജിക്കാമെന്ന് ദിനകരന്‍

249

ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭയില്‍ നിന്ന് ആറുമന്ത്രിമാരെ നീക്കം ചെയ്യുകയും ദിനകരന്റെ പക്ഷത്തുള്ള 18 എംഎല്‍എമാരില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കുകയും ചെയ്‌താൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ.യുമായി യോജിക്കാന്‍ തയാറാണെന്ന് വിമത നേതാവ് ടിടിവി ദിനകരന്‍ പറഞ്ഞു. സംസ്ഥാനതല പര്യടനത്തിന്റെ ഭാഗമായി തഞ്ചാവൂരില്‍ കതിരമംഗലത്ത് നടന്ന പൊതുയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS