ചെന്നൈ : അണ്ണാ ഡി.എം.കെ വിമത നേതാവും ആര്.കെ നഗര്‍ എം.എല്‍.എയുമായ ടി.ടി.വി. ദിനകരന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. മധുരയില്‍ ആയിരകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പുതിയ പാര്‍ട്ടിയുടെ പേര് ദിനകരന്‍ പ്രഖ്യാപിച്ചത്. പ്രഷര്‍ കുക്കറാണ് പാര്‍ട്ടി ചിഹ്നം. രണ്ടില ചിഹ്നത്തിനായി നിയമ പോരാട്ടം നടത്തും, അത് വരെ പ്രഷര്‍ കുക്കറായിരിക്കും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ചിഹ്നമെന്ന് ദിനകരന്‍ പറഞ്ഞു. ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത പാര്‍ട്ടിയുടെ കൊടിയും ചടങ്ങില്‍ പുറത്തിറക്കി.