താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിനാകെ അപമാനമാണെന്ന്‍ ബിജെപി നേതാവ്

321

ന്യൂഡല്‍ഹി : താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിനാകെ അപമാനമാണെന്ന്‍ ബിജെപി എംഎല്‍എ സംഗീത് സോം. ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക്ലെറ്റില്‍ നിന്ന് താജ് മഹലിനെ നീക്കം ചെയ്തത് കുറെയാളുകളെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താജ് മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളത്. സ്വന്തം പിതാവിനെ തടവിലാക്കിയ ആളാണ് താജ് മഹലിന്റെ നിര്‍മാതാവായ ഷാജഹാന്‍. ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാന്‍ ശ്രമിച്ചയാളാണ് അദ്ദേഹം. ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം നമ്മള്‍ മാറ്റുമെന്നും സംഗീത് സോം പറഞ്ഞു.

NO COMMENTS