ആഗ്ര: താജ്മഹല്‍ സന്ദര്‍ശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. പ്രതിദിനം 30,000 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാനാണ് ഒരുങ്ങുന്നത്. ടിക്കറ്റഉകള്‍ ഓണ്‍ലൈനായും ഓഫ് ലൈനായും വാങ്ങിക്കാന്‍ സാധിക്കും. എന്നാല്‍ 30,000 ടിക്കറ്റുകള്‍ വിറ്റഴിയുന്നതോടെ ആ ദിവസത്തെ ടിക്കറ്റ് വില്‍പ്പന അവസാനിപ്പിക്കും. 15 വയസില്‍ താഴെ പ്രായമുള്ളവരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താന്‍ ‘സീറോ ചാര്‍ജ്’ ടിക്കറ്റ് അവതരിപ്പിക്കാനും എഎസ്‌ഐ തീരുമാനിച്ചിട്ടുണ്ട്. എഎസ്‌ഐ ഡയറക്ടര്‍ ജനറല്‍, കേന്ദ്ര സംസ്കാരിക മന്ത്രാലയം ജോ. സെക്രട്ടറി, ആഗ്ര ജില്ലാ അഡ്മിനിസ്ട്രേഷന്‍ പ്രതിനിധികള്‍, സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനങ്ങള്‍ അംഗീകരിച്ചിരുന്നു.