തളിപ്പറമ്പ് – വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്​റ്റില്‍.

27

തളിപ്പറമ്ബ്: ഒകാങ്കോല്‍ പാപ്പരട്ടയിലെ പടിഞ്ഞാറെ വീട്ടില്‍ പ്രശോഭിനെയാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ തളിപ്പറമ്ബ് ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാര്‍ അറസ്​റ്റ്​ ചെയ്തത്.

മാനസിക സമ്മര്‍ദത്താല്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്തി പൊലീസ് മട്ടന്നൂര്‍ മഹിള മന്ദിരത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. അവിടെ​െവച്ചാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി തുറന്നുപറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും തളിപ്പറമ്ബ് ഡിവൈ.എസ്​.പിയുടെ മേല്‍നോട്ടത്തില്‍ പെരിങ്ങോം എസ്.ഐ എം.ഇ. രാജഗോപാലി​െന്‍റ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ മൂന്നുപേരെ പിടികൂടുകയുമായിരുന്നു.

വെള്ളിയാഴ്ച പിടിയിലായ പ്രശോഭ് ചെറുവത്തൂരിലെ ലോഡ്ജിലും ചൂരലിലും കൊണ്ടുപോയി നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പൊലീസിന് വിവരം ലഭിച്ചു. കൂട്ടബലാത്സംഗ കേസില്‍ ഇതുവരെ ആറുപേരെ പൊലീസ് പിടികൂടി. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതിനാല്‍ തുടരന്വേഷണം തളിപ്പറമ്ബ് ഡിവൈ.എസ്​.പിയുടെ സംഘം ഏറ്റെടുത്തു. മുഖ്യപ്രതിയായ രജീഷാണ് പെണ്‍കുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരോട് പീഡനവിവരം പറയുകയും അവരും കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ആദ്യം ഒരാള്‍ മാത്രമാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയെങ്കിലും തുടര്‍ന്ന് വനിത പൊലീസി​െന്‍റ സാന്നിധ്യത്തില്‍ മൊഴി എടുത്തതോടെയാണ് കൂട്ടബലാത്സംഗം നടന്നതായി മനസ്സിലായത്.

കേസിലെ മുഖ്യപ്രതി കുപ്പോളിലെ കെ. രജീഷ്, മടക്കാംപൊയില്‍ സ്വദേശി സുവര്‍ണന്‍, കുപ്പോള്‍ സ്വദേശി പി.വി. വിനീഷ്, കാങ്കോല്‍ കാളീശ്വരം സ്വദേശി ദിലീപ്, കാങ്കോല്‍ സ്വദേശി സി. പ്രജിത്ത് എന്നിവരെ നേരത്തേ അറസ്​റ്റ്​ ചെയ്തിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് പീഡനവിവരം പുറത്തുകൊണ്ടുവന്നത്.

NO COMMENTS