പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തുകളിൽ ചൊവ്വാഴ്ച വരെ 36,931 പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ 12,738 പരാതികൾ തീർപ്പാക്കി. 19,253 പരാതികളിൽ തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. പരിഹരിക്കാൻ കഴിയാത്തവയിൽ പകുതിയിലേറെ അദാലത്തിന്റെ പരിഗണനാ വിഷയങ്ങൾക്ക് പുറത്തുള്ളതും നിയമപ്രശ്‌നങ്ങൾ അടക്കമുള്ളതും അദാലത്തിന്റെ സമയപരിധിയിൽ തീർപ്പാക്കാൻ കഴിയാത്തതുമാണ്.
പരാതികൾ പരിഹരിക്കാനുള്ള ശ്രമം കൂടുതൽ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 49 അദാലത്തുകൾ പൂർത്തിയായി. ഇനി 29 അദാലത്തുകളാണ് നടക്കാനുള്ളത്.