ചെന്നൈ: ഭാര്യയുടെ വിവാഹമോചന നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് തമിഴ് ചലച്ചിത്ര നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എലിവിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നടന്‍ വിശാലിന് ആത്മഹത്യ കുറിപ്പെഴുതി വച്ച ശേഷം തമിഴ് നടന്‍ എം ഇളവരസനാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
അഭിനയിച്ച ചിത്രങ്ങളില്‍ നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കാത്തതു മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു എന്നും കത്തില്‍ പറയുന്നു. സിരുത്തൈ, ശകുനി, ഒനൈയും ആട്ടുകുട്ടിയും എന്ന തമിഴ് ചിത്രങ്ങളില്‍ ഇളവരസന്‍ അഭിനയിച്ചിട്ടുണ്ട്.
നടന്‍റെ ചെന്നൈയിലെ വീട്ടിലായിരുന്നു ആത്മഹത്യ ശ്രമം. ഒരു സുഹൃത്ത് വീട്ടില്‍ കാണാന്‍ എത്തിയപ്പോള്‍ താരം അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ എത്തിച്ചു. കൃത്യമായി പ്രതിഫലം ലഭിക്കാതെ തന്നെപ്പോലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരുപാടു നടന്മാര്‍ ഉണ്ടെന്നും അവരെ പിന്തുണയ്ക്കണം എന്നും ആത്മഹത്യ കുറിപ്പില്‍ ഇളവരസന്‍ ആവശ്യപ്പെടുന്നു.