തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി കളക്ടര്‍ 27, ഡെപ്യൂട്ടി സുപ്രണ്ടന്റ് ഓഫ് പൊലീസ് 56, അസി. കമീഷണര്‍ 11, ഡെപ്യൂട്ടി രജിസ്രടാര്‍ ഓഫ് കോ ഓപറേറ്റീവ്സൊസൈറ്റീസ് 13, ഡിസ്ട്രിക്ട് രജിസ്രടാര്‍ 07, അസി. ഡയറക്ടര്‍ ഓഫ് റൂറല്‍ഡവലപ്മെന്റ് 15, ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് ഓഫീസര്‍ 08, ഡിസ്ട്രിക്ട്ഓഫീസര് (ഫയര്‍ ആന്‍ഡ് റെസ്ക്യു) 02 എന്നിങ്ങനെ 139 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി 31. വിശദവിവരം www.tnpsc.gov.in വെബ്സൈറ്റില്‍.