ചെന്നൈ: തമിഴ്‌നാടിനെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ 32 ജില്ലകളും വരള്‍ച്ചാബാധിതമായി പ്രഖ്യാപിയ്ക്കുന്നതായി മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വ്യക്തമാക്കി. വിളനാശത്തെത്തുടര്‍ന്ന് തുടര്‍ച്ചയായി തമിഴ്‌നാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ റിപ്പോ!ര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ജൂണ്‍ മുതല്‍ തമിഴ്‌നാട്ടില്‍ 60 ശതമാനം മഴയുടെ കുറവുണ്ടായതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരപാക്കേജ് പ്രഖ്യാപിച്ചു. കാവേരി നദിയില്‍ ജലലഭ്യത കുറഞ്ഞതിനെത്തുടര്‍ന്ന് ജനുവരി 4 വരെ കര്‍ണാടകം തമിഴ്‌നാടിന് 2000 ക്യുസെക്‌സ് വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.