പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശികല പുഷ്പയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകരും എഐഎഡിഎംകെ ആസ്ഥാനത്തെത്തിയത്. എന്നാല്‍ പത്രിക സ്വീകരിക്കാന്‍ പാര്‍ട്ടി ഓഫീസിലെ ജീവനക്കാര്‍ തയ്യാറായില്ല. ശശികല പുഷ്പയുടെ ഭര്‍ത്താവും സംഘവും പാര്‍ട്ടി ആസ്ഥാനത്തെത്തിയതറിഞ്ഞ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം ഡിസംബര്‍ 29 വ്യാഴാഴ്ചയാണ് ചേരുന്നത്. തോഴി ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്ന കാര്യവും തീര്‍ച്ചയാണ്. ശശികല പുഷ്പ പാര്‍ട്ടിയുടെ ആരാണെന്നാണ് തമിഴ്‌നാട് നഗരവികസനകാര്യ വകുപ്പ് മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എസ്പി വേലുമണി ഒരു തമിഴ് ടെലിവിഷന്‍ ചാനലിനോട് പ്രതികരിച്ചത്. ശശികല പുഷ്പയെ അമ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്, അവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല, ചിന്നമ്മ പാര്‍ട്ടി സെക്രട്ടറിയാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു