ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ഓഫീസുകളിലും നിയമസഭകളിലുംനിന്നു മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ചിത്രങ്ങൾ നീക്കേണ്ടിവരും. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതുകൊണ്ടാണിത്. ശിക്ഷിക്കപ്പെട്ടതിനാൽ ജയ താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വേദനിലയം സ്മാരകമാക്കാനുള്ള നീക്കവും നടക്കില്ല. ശശികലയെ ആ വീട്ടിൽനിന്ന് ഇറക്കിവിടാനാണു സ്മാരക ആശയം പനീർശെൽവം അവതരിപ്പിച്ചത്