ചെന്നൈ : തമിഴ്നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ പാടില്ലന്ന് മദ്രാസ് ഹൈക്കോടതി. അയോഗ്യരായ എംഎല്‍എമാരുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിശ്വാസവോട്ടെടുപ്പ് പാടില്ല. ഒക്ടോബര്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും. 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയും ഒക്ടോബര്‍ 4വരെ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.