ചെന്നൈ : തമിഴ്നാട് നിയമസഭയില്‍ നവംബര്‍ രണ്ട് വരെ വോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി. 19 എംഎല്‍എമാര്‍ സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച പശ്ചാത്തലത്തിലാണ് വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ കോടതിയെ സമീപിച്ചത്. പിന്നീട് ഈ കേസില്‍ ദിനകരന് പക്ഷത്തെ എംഎല്‍എമാരും കക്ഷി ചേര്‍ന്നിരുന്നു. അതേസമയം 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ വാദം കേള്‍ക്കുന്നത് കോടതി നവംബര്‍ രണ്ടിലേക്ക് മാറ്റി. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ പരാതിയില്‍ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അണ്ണാ ഡിഎംകെ ചീഫ് വിപ്പിനും കോടതി നേരത്തെ നോട്ടീസ് അയച്ചു. അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്തു എംഎല്‍എമാര്‍ നല്കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി.