തംസിയെ കണ്ടെത്തുമ്പോൾ ഒരു സംഘം ഒപ്പമുണ്ടായിരുന്നു

27

തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നു കാണാതായ 13 വയസ്സുള്ള തസ്മിത്ത് തംസി താമ്പാരത്തുനിന്നും ബംഗാളിലേക്ക് പോകുന്ന ട്രെയി നിൻറെ മുൻ നിരയിൽ ജനറൽ കംപാർട്ട്മെൻ്റിൽ ഒരു സംഘം പുരുഷന്മാർക്കൊപ്പമാണ് ഉണ്ടായിരുന്നതെന്നും കുട്ടിയെ രക്ഷപ്പെടു ത്താൻ ശ്രമിക്കുമ്പോൾ ഇത് തങ്ങളുടെ കുട്ടിയെന്നായിരുന്നു സംഘത്തിൻ്റെ അവകാശവാദമെന്നും മലയാളി അസോസിയേഷൻ പ്രതി നിധികൾ പറയുന്നു . കൂടുതൽ ചോദ്യം ചെയ്‌തപ്പോൾ പിന്മാറുകയായിരുന്നു ഇവർ

ട്രെയിനിന്റെ ബെർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടി രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാൽ ക്ഷീണിതയാ യിരുന്നു. ട്രെയിനിൽ കയറിയത് മുതൽ വെള്ളം മാത്രമാണ് തസ്‌നി കുടിച്ചിരുന്നത് . അമ്പത് രൂപയും ഒരു ചെറിയ ബാഗിൽ വസ്ത്ര ങ്ങളും കൊണ്ടാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.

അമ്മ തല്ലിയതിനെ തുടർന്ന് വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്നും ജന്മദേശമായ അസമിലേക്ക് പോകുകയായിരുന്നവെന്നും കുട്ടി മലയാളി അസോസിയേഷൻ പ്രതിനിധിക ളോട് പറഞ്ഞു. ആർ പി എഫിന് കൈമാറിയ കുഞ്ഞിന് ആഹാരവും വെള്ളവും ഉദ്യോഗ സ്‌ഥർ വാങ്ങി നൽകി. കുട്ടിക്ക് മറ്റ് യാതൊരു വിധത്തിലുമുള്ള ആരോഗ്യപ്രശ്ന‌ങ്ങളുമില്ല.

NO COMMENTS

LEAVE A REPLY