ന്യൂഡൽഹി : വേനലാണ്, ജലക്ഷാമം നേരിടുന്നവർക്ക് ടാങ്കർ സൗകര്യം ഏർപ്പെടുത്തണമെന്ന് അറസ്‌റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അയച്ച കത്തുവായിച്ച് കണ്ണുകൾ നിറഞ്ഞെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി. ചീഫ് സെക്രട്ടറിക്കും മറ്റു ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച് നിർദേശം നൽകണം. ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകരുത്. അവരുടെ പ്രശ്‌നത്തിന് വളരെ വേഗത്തിൽ പരിഹാരമുണ്ടാകണം. ആവശ്യമെങ്കിൽ ഗവർണറുടെ സഹായം തേടണം , അദ്ദേഹം നിശ്ചയമാ യും സഹായിക്കും.” കത്തിൽ കേജ്‌രിവാൾ പറയുന്നു. ഇന്നും, അറസ്‌റ്റിലായി ട്ടും ഡൽഹിയിലെ ജനങ്ങളുടെ കാര്യമാണ് കേജ്‌രി വാൾ ചിന്തിച്ചുകൊണ്ടിരിക്കു ന്നതെന്ന് അതിഷി ചൂണ്ടിക്കാട്ടി
തടവിൽ കഴിയുമ്പോഴും ഡൽഹി ജനത നേരിടുന്ന ജലക്ഷാമത്തെകുറിച്ചും അഴുക്കുചാൽ പ്രശ്‌നങ്ങളെ കുറിച്ചും ചിന്തിക്കുന്ന ആ മനുഷ്യനെ കുറിച്ച് ഞാൻ ഏറെ ചിന്തിച്ചു. അരവിന്ദ് കേജ്‌രിവാളിന് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കൂ .കേജ്‌രിവാൾ എനിക്ക് ഒരു കത്തും നിർദേശവും നൽകി. അതുവായിച്ച് എൻ്റെ കണ്ണുനിറഞ്ഞു. തടവിൽ കഴിയുമ്പോഴും ഡൽഹി ജനത നേരിടുന്ന ജലക്ഷാമത്തെകുറിച്ചും അഴുക്കുചാൽ പ്രശ്‌നങ്ങളെ കുറിച്ചും ചിന്തിക്കുന്ന ആ മനുഷ്യനെ കുറിച്ച് ഞാൻ ഏറെ ചിന്തിച്ചു അരവിന്ദ് കേജ്‌രിവാളിന് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കു. ഡൽഹിയിലെ രണ്ടുകോടി ജനങ്ങളുടെ കുടുംബാംഗമായാണ് അദ്ദേഹം സ്വയം കാണുന്നത്.
ബിജെപിയോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു നിങ്ങൾക്ക് കേജ്രിവാളിനെ അറസ്‌റ്റ് ചെയ്‌ത് ജയിലിൽ ഇടാനായേക്കും. പക്ഷേ അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള സ്നേഹത്തേയും കടമകളെയും തടവിലാക്കാനാകില്ല. അദ്ദേഹം ജയിലിലാണെന്ന് കരുതി ഒന്നും അവസാനിക്കാൻ പോകുന്നില്ല – അതിഷി പറഞ്ഞു.
മുഖ്യമന്ത്രി അയച്ച കത്തിലെ വാചകങ്ങളും അവർ പങ്കുവച്ചു. “ഡൽഹിയിലെ ചില പ്രദേശങ്ങളിൽ ജലക്ഷാമവും അഴുക്കുചാലു മായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിലനിൽക്കുന്നതായി അറിഞ്ഞു. അക്കാര്യത്തിൽ ഞാൻ ആശങ്കാ കുലനാണ്. ഞാൻ ജയിലിലാ ണെന്ന് കരുതി ആളുകൾ പ്രശ്‌നം അനുഭവിക്കരുത്. ഡൽഹിയിലെ ജലവിതരണവു മായി ബന്ധപ്പെട്ട് ഇ ഡി കസ്‌റ്റഡിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ആദ്യ ഉത്തരവ് നൽകിയിരുന്നു. വകുപ്പ് മന്ത്രി കൂടിയായ അതിഷിക്ക് ഇതുസംബന്ധിച്ച നിർദേശം കത്തിലൂടെ കൈമാറുകയാണ് കേജ്‌രിവാൾ ചെയ്തത്.
ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട് ഇ ഡി കസ്‌റ്റഡിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ആദ്യ ഉത്തരവ് നൽകിയിരുന്നു.