മലപ്പുറം താനൂരില്‍ ഇന്ന് സര്‍വകക്ഷി സമാധാന യോഗം

247

ലപ്പുറം: സംഘര്‍ഷം നടന്ന മലപ്പുറം താനൂരില്‍ ഇന്ന് സര്‍വകക്ഷി സമാധാന യോഗം നടക്കും. മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തദ്ദേശവാസികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സിപിഎം- മുസ്ലിം ലീഗ് സംഘര്‍ഷത്തിനിടെ പൊലീസും താനൂരില്‍ അക്രമം നടത്തിയിരുന്നു. അക്രമത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വാഹനങ്ങള്‍, മത്സ്യബന്ധന വലകള്‍ എന്നിവയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഒരു കോടി നാല്‍പത് ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് റവന്യൂ വകുപ്പിന്റെ കണക്ക്. മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാധാന യോഗത്തില്‍ റവന്യൂ അധികൃതര്‍ കണ്ടെത്തിയ വസ്തുതകളും പരിശോധിക്കും.
രാവിലെ 11 മണിക്കാണ് യോഗം.

NO COMMENTS

LEAVE A REPLY