ടാറ്റാ ആശുപത്രിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തനം ആരംഭിക്കും – ആരോഗ്യ മന്ത്രി

56

കാസര്‍േകാട് :കോവിഡ് പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ ആശുപത്രിയുടെ ആരംഭിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാര്‍ വേണം. നിലവില്‍ ജീവനക്കാരുടെ പരിമിതമായ സാഹചര്യമാണ് കാസര്‍കോട് ഉള്ളത്. അതിനാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. നീലേശ്വരം നഗരസഭ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിടസമുച്ചയം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാസര്‍േകാട് മെഡിക്കല്‍ കോളേജിന്റെ ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.293 തസ്തികകള്‍ പുതുതായി സൃഷ്്ടിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തുന്നത്.എങ്കിലും പൂതുതായി ഡോക്ടര്‍മാര്‍ വരാത്തത് പ്രതിസന്ധിയാണ്. പൊതുജനാരോഗ്യ മേഖല അനുദിനം വികസിക്കുന്ന കേരളത്തില്‍ എയിംസ് അനുവദിക്കേണ്ടതാണ്. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി നിരന്തര പരിശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്നുണ്ട്.

സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന വിഹിതം 100 ഇരട്ടിയാക്കി പൊലിപ്പിച്ച് ജനോപകാര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു ഉണ്ടെങ്കിലും കേരളത്തിന് പരിഗണന നല്‍കിയിട്ടില്ല. എങ്കിലും എയിംസിനായി നാം പരിശ്രമം തുടരുമെന്നും കാസര്‍കോടിന്റെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS