ടാറ്റാ കോവിഡ് ആശുപത്രിയില്‍ പുതിയതായി 191 തസ്തികകള്‍

55

കാസര്‍കോട് ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിയ പുതിയ ആശുപത്രിയിലേക്ക് 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രി സഭാ യോഗം തിരുമാനിച്ചു. സൃഷ്ടിക്കുന്ന തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താത്കാലികമായി അല്ലെങ്കില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അടിയന്തരമായി ജീവനക്കാരെ നിയമിക്കുന്നതിനുമാണ് മന്ത്രി സഭാ യോഗം തിരുമാനിച്ചത്.

കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി സെപ്റ്റംബര്‍ ഒന്‍പതിനാണ് സര്‍ക്കാരിന് കൈമാറിയത്.

NO COMMENTS