ആദായ നികുതി റിട്ടേണ്‍ കൃത്യസമയത്ത് ഫയല്‍ ചെയ്തില്ലെങ്കില്‍ 10,000 രൂപ പിഴ

356

ന്യൂഡല്‍ഹി: കൃത്യസമയത്ത് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഇനി 10,000 രൂപവരെ പിഴയടയ്ക്കേണ്ടിവന്നേക്കാം. ഐടി ആക്ടിലെ പുതിയ സെക്ഷനായ 234എഫ് പ്രകാരമാണ് പിഴ ഈടാക്കുക. 201819 അസസ്മെന്റ് വര്‍ഷം മുതലാണ് ഇത് ബാധകമാകുക. രണ്ട് ഘട്ടമായാണ് പിഴ തുക നിശ്ചയിച്ചിട്ടുള്ളത്. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തിയതി കഴിഞ്ഞ് ഡിസംബര്‍ 31നുള്ളില്‍ റിട്ടേണ്‍ നല്‍കിയാല്‍ 5,000 രൂപയാണ് പിഴയായി നല്‍കേണ്ടിവരിക. ഈ തിയതികഴിഞ്ഞാല്‍ 10,000 രൂപയാകും പിഴ ഈടാക്കുക. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയുള്ള നികുതി ദായകരില്‍നിന്ന് ആയിരം രൂപയില്‍ കൂടാത്ത തുകയാകും പിഴയായി ഈടാക്കുക. 2018 ഏപ്രില്‍ ഒന്നുമുതലാകും ഈ ഭേദഗതി പ്രാബല്യത്തില്‍ വരിക.

NO COMMENTS

LEAVE A REPLY