തൊടുപുഴ: കേരള – തമിഴ്നാട് അതിർത്തി മേഖല വഴി നികുതി വെട്ടിച്ച് തമിഴ്ത്തിനാട്ടിലേക്ക് കടത്തി 42 ചാക്ക് ഏലക്ക കുമളിക്കു സമീപത്തു വച്ച് പിടികൂടി. വാണിജ്യ നികുതി ഇൻറലിജൻസ് വിഭാഗമാണ് പിടികൂടിയത്. കേരള തമിഴ്നാട് അതിർത്ഥി മേഖലയായ കുമളിയിലെ ചെക്കു പോസ്റ്റിനടുത്തുള്ള സമാന്തര പാത വഴി കടത്തിയ ഏലക്കയാണ് കസ്റ്റിയിലെടുത്തത്. 42 ചാക്കുകളിൽ നിറച്ച 2220 കിലോ ഏലക്കയാണ് പിടികൂടിയത്. ഏലക്ക കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. 31 ലക്ഷം രൂപ വിലവരുന്ന ഏലക്കായ്ക്ക് ഏഴു ലക്ഷത്തി ഏഴായിരത്തി ഏഴുനൂറു രൂപ പിഴ ഈടാക്കിയ ശേഷം ഉടമക്ക് വിട്ടു കൊടുത്തു. മറ്റൊരു സംഭവത്തിൽ കന്പംമെട്ടു വഴി മതിയായ രേഖയില്ലാതെ കടത്താൻ ശ്രമിച്ച 1000 കിലോ കുരുമുളകും വാണിജ്യ നികുതി വകുപ്പ് പിടികൂടി. ഇതിന് ഒരു ലക്ഷത്തി എഴുപതിനായിരം രൂപ പിഴ ചുമത്തി.