തിരുവനന്തപുരം : തിരുവിതാംകൂറിൽ നിലനിന്നിരുന്ന വിവിധതരം നികുതികളെക്കുറിച്ചും ബന്ധപ്പെട്ട സാമൂഹ്യ വിവേചനങ്ങളും അവയ്‌ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളും സംബന്ധിച്ച പ്രഭാഷണം തിരുവിതാംകൂറിലെ നികുതി-ഇടപെടലുകൾ, പ്രയോഗങ്ങൾ, പരിഷ്‌കാരങ്ങൾ നവംബർ 26 ന് നടക്കും.
കേശവദാസപുരം കെ.സി.എച്ച്.ആർ. അനക്‌സിൽ വൈകിട്ട് മൂന്നിനാണ് പ്രഭാഷണ പരിപാടി. ചരിത്രാന്വേഷകനും കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥനുമായ സേം ഏനോക്കാണ് പ്രഭാഷകൻ. കെ.സി.എച്ച്.ആർ. ചെയർപേഴ്‌സൺ പ്രൊഫ. പി.കെ. മൈക്കിൾ തരകൻ അധ്യക്ഷത വഹിക്കും.